ആമിര്‍ ഖാന്‍ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയായി അഭിനയിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനാണ് രാകേഷ് ശര്‍മ്മ.
അതേസമയം ആമിര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദംഗലും യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ഹരിയാനയില്‍ നിന്നുള്ള ഗുസ്‍തിക്കാരന്‍ മഹാവീര്‍ സിംഗ് ഫോഗാട്ടിനെയാണ് ആമിര്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്നു രാകേഷ് ശര്‍മ്മ. 1984-ലായിരുന്നു രാകേഷ് ശര്‍മ്മ ബഹിരാകാശ സഞ്ചാരം നടത്തിയത്. സോയൂസ് ഷട്ടിലായിരുന്നു യാത്രയ്ക്കായി രാകേഷ് ശര്‍മ്മ ഉപയോഗിച്ചത്. ഐഎസ്ആര്‍ഒയും സോവിയറ്റ് ഇന്റര്‍കോസ്മോസുമായിരുന്നു ബഹിരാകാശയാത്രയ്ക്ക് പിന്നില്‍.
