സദാചാരവാദികളുടേയും വിമര്‍ശകരുടെയും ഇരയായി ആമിര്‍ ഖാന്‍
സോഷ്യല് മീഡിയയില് താരങ്ങള് ഇടുന്ന ചിത്രങ്ങള്ക്ക് താഴെ വന്ന് മോശം കമന്റ് ഇടുന്ന കാഴ്ച ഇപ്പോള് ഏറെയാണ്. മലയാളികളില് മാത്രമാണ് സദാചാര കാഴ്ചപ്പാട് എന്ന് കരുതരുത്. ബോളിവുഡ് താരങ്ങള്ക്കും ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് ചിത്രം ഇടാന് പറ്റാത്ത അവസ്ഥയാണ്. ബോളിവുഡ് സൂപ്പര് സ്റ്റാര് ആമിര് ഖാനാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് സദാചാരവാദികളുടേയും വിമര്ശകരുടെയും ഇരയായിരിക്കുന്നത്.
മകള് ഇറയുമൊത്തുളള ഒരു ചിത്രം പോസ്റ്റ് ചെയ്തതിനാണ് ട്രോളന്മാര് ആമിറിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. പുല്ത്തകിടിയില് കിടക്കുന്ന തന്റെ പുറത്ത് കയറി ഇരിക്കുന്ന മകളുടെ ചിത്രമാണ് ആമിര് പങ്കുവച്ചത്. എന്നാല് ഈ ചിത്രമാണ് വിമര്ശകരെ ചൊടിപ്പിച്ചത്. അച്ഛന്-മകള് ബന്ധത്തിനപ്പുറം ചിത്രത്തില് ലൈംഗികത കണ്ടെത്താനും ചിലര് ശ്രമിച്ചിട്ടിട്ടുണ്ട്. ഇതെല്ലം പരസ്യമായല്ല അടച്ചിട്ട വാതിലിനകത്ത് വേണമായിരുന്നു എന്നൊക്കെയുളള മോശം കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചത്. ഇറയുടെ വസ്ത്രത്തെയും വിമര്ശിച്ച് കമന്റുകള് വന്നു.

