സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ആമിര്‍ ഖാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പറയുന്നത് ഈ കഥയാണ്. അതിനപ്പുറം, കരുത്തിന്റെ ഗുസ്തിയിടങ്ങള്‍ സ്ത്രീകള്‍ക്ക് വഴങ്ങില്ലെന്ന പൊതുബോധത്തെ അട്ടിമറിക്കുക കൂടിയാണ് പുതിയ ആമിര്‍ ചിത്രമെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് പുറത്തിറങ്ങിയ ട്രെയിലര്‍. 

ഡിസ്‌നി അവതരിപ്പിക്കുന്ന ആമിര്‍ ചിത്രത്തിന് പേര് ദംഗല്‍. ഇതൊരു ജീവചരിത്ര സിനിമയാണ്. ഹരിയാനയിലെ ഗ്രാമത്തില്‍ പിറന്ന ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫൊഗാതിന്റെ കഥ. ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം നേടിയ അയാളുടെ പെണ്‍മക്കളായ ഗീതയുടെയും ബബിതയുടെയും യഥാര്‍ത്ഥ ജീവിത കഥ. മഹാവീറായി അമീര്‍ വരുന്നു. ഗീതയും ബബിതയുമായി ഫാതിമ സന ശൈഖും സാനിയ മല്‍ഹോത്രയുമാണ് അഭിനയിച്ചത്. ഇവരുടെ കുട്ടിക്കാലം സുഹാനി ഭട്‌നഗറും സൈറാ വാസിമും അവതരിപ്പിക്കുന്നു. നിതേഷ് തിവാരിയാണ് സംവിധാനം.