ഹിറ്റ് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് പോലെതന്നെ ഒരു കള്ളന്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുക.

ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ ബിജു മേനോന്‍ ചിത്രമായിരുന്നു പടയോട്ടം. റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ ബിജു മേനോന്‍ നായകനാവുന്ന അടുത്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഇവന്‍ മര്യാദരാമന് ശേഷം സുരേഷ് ദിവാകര്‍ ഒരുക്കുന്ന ആനക്കള്ളനാണ് അടുത്ത ബിജു മേനോന്‍ ചിത്രം.

ഹിറ്റ് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് പോലെതന്നെ ഒരു കള്ളന്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുക. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാര്‍. സിദ്ദിഖ്, സുരേഷ് കൃഷ്ണ, സായ്കുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.