കാര്‍ബണ്‍ കോപ്പി പോലെ ആരാധ്യയും എെശ്വര്യയും  ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ആഘോഷമാക്കി ആരാധകര്‍ 

പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ഐശ്വര്യ ബച്ചനും മകള്‍ ആരാധ്യയും. ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. എല്‍കെജി കാലഘട്ടത്തിലെയും ഒന്നാം ക്ലാസിലെയും ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഈ ചിത്രങ്ങളിലെ കുഞ്ഞ് ഐശ്വര്യയെ കണ്ടെത്താനുള്ള മത്സരത്തിലാണ് ആരാധകര്‍. ഒന്നാം ക്ലാസിലെ ചിത്രത്തിനൊപ്പം മകള്‍ ആരാധ്യയുടെ പ്രായം എന്നാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രങ്ങളിലെ ഐശ്വര്യയെ കണ്ടുപിടിക്കാന്‍ ആരാധകര്‍ക്ക് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല. ആ തിളങ്ങുന്ന കണ്ണുകള്‍ ഐശ്വര്യയെ വേഗം കണ്ടെത്താന്‍ സഹായിക്കും.

View post on Instagram

View post on Instagram

അടുത്തിടെയാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. അടുത്തിടെ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഐശ്വര്യ പങ്കുവച്ചപ്പോള്‍ വിമര്‍ശനവുമായി നിരവധിപേര്‍ എത്തിയിരുന്നു. 'അതിരുകളില്ലാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു... ലോകത്തെ ഏറ്റവും സന്തോഷവതിയായ അമ്മ,' എന്ന തലക്കെട്ടോടു കൂടിയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിച്ചത്. 

താന്‍ മകളെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയാണ് ഐശ്വര്യയെന്ന് ചിലര്‍ പറയുന്നു. താങ്കള്‍ ഒരു അമ്മയല്ലെന്ന് ചിലര്‍ പറയുന്നു. കൊച്ചുകുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് ഇവര്‍ പറയുന്നു. ആരാധ്യ സ്വന്തം മകള്‍ തന്നെയാണോ എന്നാണ് ചിലരുടെ ചോദ്യം. ഇതിനെല്ലാം എതിര്‍വാദങ്ങളും കമന്‍റില്‍ സജീവമാണ്. ഒരു പണിയുമില്ലാത്തവരാണ് വിമര്‍ശനവുമായി എത്തുന്നതെന്ന് ഇവര്‍ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള നിശ്കളങ്കമായ ബന്ധത്തെ മറ്റൊരു രീതിയില്‍ കാണുന്നത് മാനസിക രോഗമാണെന്നും ഐശ്വര്യയെ പിന്തുണച്ച് ആരാധകര്‍ മറുപടി കൊടുക്കുന്നു.