പാര്‍വ്വതിയ്ക്ക് രാഷ്ട്രീയ സത്യസന്ധതയില്ലെന്ന് ആരോപിച്ച സനല്‍കുമാര്‍ ശശിധരന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. രാഷ്ട്രീയ സത്യസന്ധതയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധന്‍ തയ്യാറാക്കിയ ലിസ്റ്റില്‍നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആഷിഖ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍ തീരുമാനിച്ചതായി കാണുന്നുവെന്നും സൂപ്പറായിട്ടുണ്ടെന്നും ആഷിഖ്. 

ഗോവന്‍ രാജ്യാന്ത്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വ്വതിയ്ക്ക് രാഷ്ട്രീയ സത്യസന്ധതയില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ ഗോവന്‍ വേദിയില്‍ സെക്‌സി ദുര്‍ഗയെ ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും സനല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ആഷിഖ് അബു. 

ആഷിഖ് അബുവിന്റെ പ്രതികരണം

സെക്സി ദുർഗക്ക് വേണ്ടി ഗോവയിൽ സംസാരിച്ചവർക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് കൊടുക്കാൻ സനൽകുമാർ ശശിധരൻ തീരുമാനിച്ചതായി കാണുന്നു. സൂപ്പർ !
ദയവായി നിങ്ങളുടെ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റിൽ നിന്ന് എന്റെ പേരൊഴിവാക്കണം. പ്ലീസ്