ആഭാസത്തിന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന്‍റെ  അനുമതി ഒരു രംഗം പോലും തിരുത്തേണ്ടതില്ല

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് രണ്ട് തവണ അനുമതി നിഷേധിച്ച മലയാള ചിത്രം ആഭാസത്തിന് ഒടുവില്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന്‍റെ അനുമതി. ചിത്രത്തിലെ നിരവധി രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കേരളത്തിലെയും ബോംബെയിലെയും സെന്‍സര്‍ ബോര്‍ഡുകള്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ഒരു രംഗം പോലും തിരുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ഫിലിം ട്രൈബ്യൂണലിന്‍റെ ഉത്തരവ്. പത്മാവതിക്ക് ശേഷം കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന് മുന്നില്‍ എത്തുന്ന ആദ്യ ചിത്രവും ആഭാസമാണ്.വിഷുവിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.