ഒരിടവേളയ്‍ക്ക് ശേഷം ഐശ്വര്യ റായ് വൻ തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ഫന്നെ ഖാൻ. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റി ചിത്രം തീയേറ്ററില്‍ പ്രദര്‍‌ശനം തുടരുകയാണ്. താരങ്ങളും മികച്ച  പ്രതികരണമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. മനോഹരമായ സിനിമയാണ് ഫന്നെ ഖാൻ എന്ന് അഭിഷേക് ബച്ചൻ പറയുന്നു. 

ഫന്നെ ഖാൻ കണ്ടു. എന്തു മനോഹരമായ സിനിമ. മികച്ച സന്ദേശമുള്ള നല്ല സിനിമ. എല്ലാവര്‍ക്കും അഭിനനന്ദനങ്ങള്‍. സിനിമ കാണുമ്പോള്‍ അറിയാതെ നമ്മള്‍ വികാരാധീനനാകും. അനില്‍ കപൂര്‍‌, രാജ്കുമാര്‍, പിഹു, ദിവ്യ ദത്ത.. അങ്ങനെ എല്ലാവരും മികച്ചുനില്‍ക്കുന്നു. പ്രിയതമ എപ്പോഴും എന്റെ പ്രിയപ്പെട്ടവളായി തുടരുന്നു--. ആശംസകള്‍- അഭിഷേക് ബച്ചൻ പറയുന്നു.

ഐശ്വര്യ റായ് ആയിരുന്നു ഫന്നെ ഖാനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഐശ്വര്യ റായ്‍യുടെ കാമുകനായിട്ടാണ് രാജ്‍കുമാര്‍ അഭിനയിക്കുന്നത്. സംഗീതഞ്ജനായി അനില്‍ കപൂറും ചിത്രത്തിലുണ്ട്. ചിത്രത്തിനായി രാജ്‍കുമാര്‍ 10 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു.

ഓസ്‍കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച എവരിബഡി ഫെയ്‍മസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫനെ ഖാന്‍ ഒരുക്കിയത്.