അഭിഷേക് ബച്ചന്റെ സിനിമ നിയമക്കുരുക്കില്‍

അഭിഷേക് ബച്ചൻ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന സിനിമയാണ് മൻമര്‍സിയൻ. ചിത്രം ഇപ്പോള്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന പ്രദേശത്ത് ഷൂട്ട് നടത്തിയതാണ് പ്രശ്‍നമായത്.

ജമ്മു കശ്‍മിര്‍ ടൂറിസം ബോര്‍ഡാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് എതിരെ വക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണമേഖലയായ പ്രദേശത്ത് വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്ന് നിബന്ധനയുള്ളതാണ്. എന്നാല്‍ കളര്‍ യെല്ലോ പ്രൊഡക്ഷന്റെ നിര്‍മ്മാണത്തില്‍ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതിയില്ലാതെ നടത്തിയെന്നാണ് പറയുന്നത്. അനുരാഗാ കാശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.