കോഴിക്കോട്: താന്‍ വിവാഹമോചിതയല്ലെന്ന് നടി സ്രിന്ദ അഷാബ്. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ല. തങ്ങള്‍ പിരിഞ്ഞ് താമസിക്കുന്നു എന്നേയുള്ളൂ. ഭര്‍ത്താവുമായി അഭിപ്രായവ്യത്യാസമുണ്ട്. അത് ക്രമേണ മാറിയേക്കുമെന്നും സ്രിന്ദ പറഞ്ഞു.
ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. സെലിബ്രിറ്റികളുടെ കാര്യത്തില്‍ അത് വാര്‍ത്തയാകുന്നു എന്നേയുള്ളൂ. ഇപ്പോള്‍ മകന്റെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് വിവാദങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും സ്രിന്ദ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സ്രിന്ദ ഇപ്പോള്‍ അഭിനയിക്കുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ അനൂപ് മേനോന്‍റെ ജോഡിയായാണ് സ്രിന്ദ അഭിനയിക്കുന്നത്.
