Asianet News MalayalamAsianet News Malayalam

ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം; മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കില്ല

Accidental Drowning Sridevi funeral  updates
Author
First Published Feb 26, 2018, 5:56 PM IST

ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കില്ല. നടി ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക് റിപ്പോട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് അയക്കുക. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി കിട്ടിയ ശ്രഷമെ മൃതദേഹം നാട്ടിലേക്ക് അയക്കുകയുള്ളൂവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ദുബായില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നടിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിശദമായ പരിശോധനയിലാണ് മുങ്ങിമരണമാണെന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ട്, ഹൃദയംസ്തംഭനം മൂലമാണോ വീഴ്ചയിലെ പരിക്കാണോ മരണകാരണമെന്ന് കണ്ടെത്താനാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

ശ്രീദേവിയുടേത് മുങ്ങിമരണമാണെങ്കിലും അതില്‍ ദുരൂഹതയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാത്ത് ടബിലേക്ക് കുഴഞ്ഞു വീഴുകയും അതില്‍ കിടന്നു മരിക്കുകയുമായിരുന്നു എന്ന നിഗമനത്തിലാണ് ഫോറന്‍സിക് വിദഗ്ദ്ധരെത്തി നില്‍ക്കുന്നത്. 

ഫോറന്‍സിക് പരിശോധനഫലം ലഭിച്ചതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ മരണസര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടുണ്ട്. ഇനി ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടിയുടെ വിസയും പാസ്‌പോര്‍ട്ടും റദ്ദ് ചെയ്യും. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി കൂടി നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം. നാട്ടിലേക്ക് കൊണ്ടു വരുന്നതിന് മുന്നോടിയായി മൃതദേഹം എബാം ചെയ്യേണ്ടതുണ്ട്. ഇതിന് ഒന്നര മണിക്കൂറോളം സമയം വേണ്ടി വരും. ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കാനായി അനില്‍ അംബാനിയുടെ 13 സീറ്റുള്ള സ്വകാര്യവിമാനം ദുബായിലുണ്ട്.

Follow Us:
Download App:
  • android
  • ios