ഈ വര്‍ഷാവസാനം തീയേറ്ററുകളില്‍
2004 മുതല് 14 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ: മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാവുകയാണ്. നവാഗതനായ വിജയ് രത്നാകര് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തില് ടൈറ്റില് റോളിലെത്തുന്നത് അനുപം ഖേര് ആണ്. മന്മോഹന് സിംഗ് ആയുള്ള അനുപം ഖേറിന്റെ ലുക്ക് നേരത്തേ പുറത്തെത്തുകയും ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മന്മോഹനൊപ്പം രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അവതരിപ്പിക്കുന്ന അര്ജുന് മാഥുര്, അഹാന കുംറ എന്നിവരുടെ ചിത്രത്തിലെ ലുക്കുകളും പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് രാഷ്ട്രീയ നായകന്മാരെ അവതരിപ്പിക്കുന്ന അഭിനേതാക്കളെ കഥാപാത്രങ്ങളുടെ വേഷത്തില് പരിചയപ്പെടുത്തിയിരിക്കുകയാണ് അനുപം ഖേര്.
എല്.കെ.അദ്വാനി, ലാലുപ്രസാദ് യാദവ്, ശിവരാജ് പട്ടീല് എന്നിവരുടെ റോളുകള് ചിത്രത്തിലുണ്ട്. ആ അഭിനേതാക്കളെ ചിത്രത്തിലെ ലുക്കില്ത്തന്നെ പരിചയപ്പെടുത്തുകയാണ് അനുപം ഖേര്. അവതാര് സാഹ്നിയാണ് അദ്വാനിയെ അവതരിപ്പിക്കുന്നത്. വിമല് വര്മ്മ ലാലുപ്രസാദ് യാദവിനെയും അനില് രസ്തോഗി ശിവരാജ് പട്ടീലിനെയും അവതരിപ്പിക്കുന്നു. തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെയാണ് അനുപം ഖേര് ചിത്രങ്ങള് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.
മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാറുവിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. തിരക്കഥ മായാങ്ക് തിവാരി. ഹന്സല് മെഹ്തയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്. ഈ വര്ഷം ഡിസംബര് 21ന് തീയേറ്ററുകളിലെത്തും.
