കൊച്ചി: മിമിക്രി താരവും നടനുമായ അബിയുടെ ഖബറടക്കം ഇന്ന് 6.30 ന് മൂവാറ്റുപ്പുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. രക്താര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സയിലായിരുന്നു അബി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

 മിമിക്രിയിലൂടെയാണ് അബി രംഗപ്രവേശം ചെയ്തത്. 50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് അവസാന സിനിമ. ആമിന താത്ത എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സില്‍ അബി ഇടം പിടിച്ചത്. ഹബീബ് അഹമ്മദ് എന്നാണ് യഥാര്‍ത്ഥ പേര്. മുംബൈ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴഉം മിമിക്രിയില്‍ സജീവമായിരുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ്‌യും ബോളിവുഡിലെ അമിതാഭ് ബച്ചനെയും അബി അനുകരിച്ച് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു.ഭാര്യ സുനില, യുവ നടന്‍ ഷെയ്ന്‍ നിഗം, അഹാന, അലീന എന്നിവര്‍ മക്കളാണ്.