Asianet News MalayalamAsianet News Malayalam

'പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം'

അങ്ങനെയൊരു പ്രതിമ തരുമ്പോൾ ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു. സ്പെഷ്യൽ ജൂറി അവാർഡിനു ശേഷമുള്ള പ്രതികരണത്തിനിടെയാണ് പരാമർശം. 

actor  alencier Controversial remarks on special jury award state kerala film award  Do not provoke the female statue itself fvv
Author
First Published Sep 14, 2023, 7:37 PM IST

തിരുവനന്തപുരം: സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു. സംസ്ഥാന ഫിലിം അവാർഡ് ദാനച്ചടങ്ങിൽ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് അലൻസിയറുടെ വിവാദ പരാമർശം ഉണ്ടായത്. 

നല്ല ഭാരമുണ്ടായിരുന്നു അവാ‍ർഡിന്. സ്പെഷ്യൽ ജ്യൂറി അവാ‍ർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു. 

'ആശങ്കകളെ മുതലെടുക്കാൻ പല കള്ളപ്രചരണങ്ങളും നടക്കും'; എന്തെല്ലാം ശ്രദ്ധിക്കണം, ഈ നിപ മുന്നറിയിപ്പ് ശ്രദ്ധിക്കണേ

അർഹിക്കുന്ന കൈകളിലാണ് അവാർഡുകൾ എത്തിച്ചേരുന്നത് എന്ന് ഉറപ്പുവരുത്താൻ ഇന്ത്യയിലെ പ്രഗൽഭരെ തന്നെയാണ് മൂല്യനിർണയത്തിൻ ഏർപ്പാടാക്കിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. കേരളത്തിൻ്റെ കഥ എന്ന പേരിട്ട് കേരളത്തിന്റെതല്ലാത്ത കഥ ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതിനെ സിനിമ എന്ന് വിളിക്കുന്നതുപോലും ശരിയല്ല. യഥാർത്ഥത്തിൽ അതൊരു വിഷ പ്രചരണത്തിനായുള്ള ആയുധമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കാശ്മീരിന്റെ ഫയലുകൾ എന്നുപറഞ്ഞ് വർഗീയ വിഷം പരത്തുന്ന മറ്റൊരു സിനിമയും പുറത്തിറങ്ങിയിരുന്നവെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

ണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios