സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് തെലുങ്ക് നടി അനസൂയ ഭരദ്വാജ്. തിങ്കളാഴ്ച്ച രാവിലെ ഹൈദരാബാദിലെ ടര്‍നാക്കയില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന നടിയുടെ കൂടെ നിന്നു സെല്‍ഫിയെടുക്കാന്‍ സമീപിച്ച കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്.

കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ അനസൂയ അതിനു ശേഷം അത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. 

വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.