അഥർവ നായകനായ റൊമാന്റിക് എന്റർടെയ്നർ 'ഇദയം മുരളി' ഓഗസ്റ്റ് 7 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തിയ ചിത്രം തമിഴ്, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ലഭ്യമാകും.
അഥർവ നായകനായി എത്തിയ റൊമാന്റിക് എന്റർടെയ്നർ ‘ഇദയം മുരളി’യുടെ ഒടിടി സ്ട്രീമിംഗ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 7 നാളെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളിൽ ഇദയം മുരളി പ്രേക്ഷകർക്ക് കാണാനാകും. ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തിയ ചിത്രം ആകാശ് ഭാസ്കരൻ, സെന്തിൽ കുമാർ കേശവൻ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്.
കയാദു ലോഹർ, പ്രീതി മുകുന്ദൻ എന്നിവരാണ് ഇദയം മുരളിയിൽ നായികമാരായി എത്തിയത്. നാട്ടി, നിഹാരിക, തമൻ, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 22 വർഷത്തിനു ശേഷം തമൻ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തമൻ തന്നെയാണ് സംഗീതം. ഛായാഗ്രഹണം മനോജ് പരമഹംസ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.
അഥർവയുടെ അച്ഛനും നടനുമായ മുരളിക്ക് ആദര സൂചകയാണ് സിനിമയ്ക്ക് ‘ഇദയം മുരളി’ എന്ന പേര് നൽകിയത്. ചിത്രത്തില്‍ ഇദയ എന്ന കഥാപാത്രമായാണ് അഥർവ എത്തിയത്. ജൂലൈ 10ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രമാണ് ഫഹദിന്റേതായി നിലവിൽ റിലീസിന് ഒരുങ്ങുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിച്ച്, ബാഹുബലി നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം. ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.



