ഹൈദരാബാദ്: മയക്കുമരുന്ന് വിവാദത്തിനു പിന്നാലെ തെലുങ്ക് സിനിമയില്‍ പുതിയ വിവാദം. സിനിമയുടെ സെറ്റില്‍വച്ച് നടനും തെലുങ്കുദേശം എംഎല്‍എയുമായ ബാലകൃഷ്ണ അസിസ്റ്റന്‍റിനെ തല്ലിയതാണ് സംഭവം. ബാലകൃഷ്ണ അസിസ്റ്റന്‍റിനെ കൊണ്ട് ഷൂവഴിപ്പിക്കുന്നതും അത് എടുക്കാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യത്തിലുണ്ട്. മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്‍റെ മകന്‍ കൂടിയായ നന്ദമുരി ബാലകൃഷ്ണ തെലുങ്ക് രാഷ്രീയത്തിലെ കരുത്തനായ നേതാവാണ്. ഹിന്ത്പുര്‍ മണ്ഡലത്തിലെ ടിഡിപി എംഎല്‍എയാണ് ഇദ്ദേഹം.

മുമ്പ് നടികളെ അധിഷേപിക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു. കൂടെനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് നന്ദമുരി ബാലകൃഷ്ണ വിവാദത്തില്‍പ്പെട്ടിരുന്നു. ആരാധകരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്.