സ്വഭാവിക ഹാസ്യം കൊണ്ട് മലയാളികളെ സിനിമാ പ്രേമികലെ ചിരിപ്പിച്ച നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഇപ്പോഴിതാ തമിഴകത്തേക്കും ധര്‍മജന്‍ കാലേടുത്ത് വയ്ക്കുകയാണ്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന 'അജിത് ഫ്രം അറുപ്പുക്കോട്ടൈ' എന്ന സിനിമയിലൂടെയാണ് ധര്‍മജന്റെ അരങ്ങേറ്റം. മലയാളത്തില്‍ ഹിറ്റായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തമിഴ് റീമേക്കാണിത്.
മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയാണ് ധര്‍മജന്‍ തമിഴിലും അവതരിപ്പിക്കുന്നത്. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം വിവേക് ആയിരിക്കും അവതരിപ്പിക്കുക. ധര്‍മജന്‍ ഒഴികെ മറ്റുള്ള കഥാപാത്രങ്ങളെല്ലാം തമിഴില്‍ നിന്നുള്ള താരങ്ങളാണ്.
