ശാസ്താംകോട്ട: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപാക്ഷ അങ്കമാലി കോടതി വിധി പറയാനിരിക്കെ ജാമ്യം ലഭിക്കാന്‍ ആരാധകന്‍ ദുര്യോധന ക്ഷേത്രത്തില്‍ വഴിപാട് നടത്തി.
പ്രധാനപ്പെട്ട ദുര്യോധന ക്ഷേത്രങ്ങളിലൊന്നായ പെരുവിരുത്തി മലനട ക്ഷേത്രത്തിലാണ് മലയപ്പൂപ്പന്റെ പ്രാധാന വഴിപാടായ വെറ്റിലയും പുകയിലയും കലശവും വഴിപാടായി സമര്‍പ്പിച്ചത്. പോരുവഴി സ്വദേശിയാണ് വഴിപാട് നടത്തിയത്. കൗണ്ടറില്‍ നിന്ന് വാങ്ങിയ രസീതില്‍ പൂജാരിയെ ഏല്‍പ്പിക്കും മുമ്പ് ദിലീപിന് ജാമ്യം കിട്ടണേയെന്ന് എഴുതി ചേര്‍ത്തിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
