തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസ് തിയേറ്ററിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരുന്നു. രാവിലെ പത്തേമുക്കാലിന് തുടങ്ങിയ സര്‍വേ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. 

ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം കയ്യേറ്റ ഭൂമിയിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി സിനിമാസിന്റെ സമീപത്തുള്ള ഭൂമിയും അളക്കുന്നുണ്ട്. കയ്യേറ്റഭൂമിയിലെ മതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി.