കെ-പോപ്പ് ക്വീൻ ലിസ  ഇനി ഹോളിവുഡിലെ റൊമാന്റിക് ക്വീൻ! ലോകപ്രശസ്ത നടി ജൂലിയ റോബർട്സിന്റെ എവർഗ്രീൻ ഹിറ്റ് സിനിമയായ ‘നോട്ടിംഗ് ഹിൽ’ നിന്ന് ഇൻസ്പിരേഷൻ ഉൾക്കൊണ്ട് ഒരുക്കുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രത്തിൽ ലിസ നായികയാകുന്നു.

ബ്ലാക്ക്പിങ്ക് താരം ലിസ ഇനി വെള്ളിത്തിരയിലെ റൊമാന്റിക് ക്വീൻ! ഹോളിവുഡിലെ എവർഗ്രീൻ ഹിറ്റ് 'നോട്ടിംഗ് ഹിൽ' സിനിമയിൽ നിന്ന് ഇൻസ്‌പിരേഷൻ ഉൾക്കൊണ്ട് ഒരുക്കുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രത്തിൽ ലിസ പ്രധാന വേഷത്തിൽ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജൂലിയ റോബർട്സും ഹ്യൂ ഗ്രാന്റും തകർപ്പൻ പ്രകടനം കാഴ്ചവെച്ച 1999-ലെ ക്ലാസിക് മൂവിയുടെ ആധുനിക വേർഷനായിരിക്കും ഈ ചിത്രം. ഒരു ഗ്ലോബൽ സൂപ്പർസ്റ്റാറും സാധാരണക്കാരനായ ഒരാളും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ലിസയുടെ യഥാർത്ഥ ജീവിതവുമായി ഏറെ സാമ്യമുള്ള ഒരു കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Scroll to load tweet…

ഹോളിവുഡിൽ ചുവടുറപ്പിക്കാൻ ലിസ

എച്ച്.ബി.ഒ സീരീസായ 'ദ വൈറ്റ് ലോട്ടസ്'-ലൂടെ അഭിനയരംഗത്തേക്ക് കടന്ന ലിസയുടെ ആദ്യത്തെ വലിയ സിനിമയാണിത്. സിംഗിൾ ആർട്ടിസ്റ്റ് എന്ന നിലയിൽ ഗ്ലോബൽ ചാർട്ടുകൾ കീഴടക്കിയ ലിസ, ഈ ബിഗ് സ്ക്രീൻ പ്രോജക്റ്റിലൂടെ തന്റെ മെയിൻ ക്യാരക്ടർ എനർജി വീണ്ടും തെളിയിക്കാനൊരുങ്ങുകയാണ്.

ലിസയുടെ പുതിയ കരിയർ മൂവിനെക്കുറിച്ച് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ബിടിഎസ് ആർമിയെപ്പോലെ തന്നെ ലിസയുടെ ആരാധകരും വലിയ ആവേശത്തിലാണ്. സിനിമയുടെ കാസ്റ്റിംഗും മറ്റ് വിവരങ്ങളും പുറത്തുവന്നതോടെ സംഗതി പക്കാ എസ്തെറ്റിക് റൊമാന്റിക് വൈബ് ആയിരിക്കുമെന്ന് ആരാധകർ ഉറപ്പിച്ചു പറയുന്നു.

സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന. കെ-പോപ്പ് വേൾഡിൽ നിന്ന് ഹോളിവുഡ് റൊമാന്റിക് ഹീറോയിൻ എന്ന നിലയിലേക്കുള്ള ലിസയുടെ ഈ മാറ്റം പക്കാ നോ ക്യാപ്, ഒരു ചരിത്രമാകുമെന്നുറപ്പാണ്!