യുവാക്കളില്‍ ഹരമായി മാറിയിരിക്കുകയാണ് ഷാജി പാപ്പാനും കൂട്ടരും. ആട് 2 പ്രദര്‍ശനത്തിന് എത്തിയതോടെ കേരളത്തിലുടനീളം അതിന്റെ ആരവത്തിലുമാണ്. ഷാജി പാപ്പാനെ അനശ്വരമാക്കിയ ജയസൂര്യയേയും അദ്ദേഹത്തിന്റെ വേഷവും മീശയുമൊക്കെ ആരാധകര്‍ പകര്‍ത്തി കഴിഞ്ഞു.

 ഷാജിപാപ്പാനെ പലതരത്തിലും ആരാധകര്‍ ആഘോഷമാക്കിയെങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ജയസൂര്യയുടെ കടുത്ത ഒരു ആരാധകന്‍. തനിക്ക് ലഭിച്ച ഈ സമ്മാനം ജയസൂര്യ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.

സൂരാജ് കുമാര്‍ എന്ന ആരാധകനാണ് കോഴിമുട്ടയുടെ തോടിനകത്ത് മുട്ട പൊട്ടിക്കാതെ ഷാജി പാപ്പാന്റെ കിടിലന്‍ ചിത്രം വരച്ചത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് താരം. ചിത്രം കണ്ട് ഞെട്ടിയ താരം ശരിക്കും ഞെട്ടിച്ചു നന്ദി സുരാജ് എന്നും കുറിച്ചിട്ടുണ്ട്. 

 സുരാജ് കുമാര്‍ വടക്കാഞ്ചേരി നല്‍കിയ സമ്മാനം കാണാം