ആട് 2വിന്റെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് താരങ്ങളും പ്രേക്ഷകരും. ഷാജി പാപ്പാന്റെയും കൂട്ടരുടെയും രണ്ടാം വരവ് ഗംഭീരമാക്കിയതിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയമാണെങ്കിലും ഷാജി പാപ്പാന്‍ യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 

 ആട് 2വിനെ വിജയിപ്പിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് ജയസൂര്യ. ആട്2 മാസ് എന്‍ര്‍ടെയിനാറെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ആട് ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും അതിന്റെ രണ്ടാം ഭാഗവുമായി വരുന്നത് വലിയൊരു ചങ്കൂറ്റമാണ്. ആ ചങ്കൂറ്റം ഏറ്റെടുത്തത് വിജയ് ബാബുവാണ്. ആദ്യഭാഗത്തേക്കാള്‍ ശക്തമായ തിരക്കഥ എഴുതാന്‍ മിഥുന്‍ മാനുവല്‍ കാണിച്ച ചങ്കൂറ്റം. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല് എന്ന് ജയസൂര്യ പറയുന്നു.