500ഓളം ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കൊച്ചി: നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 500ഓളം ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പത്മരാജന്‍ സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറി. ഇന്ന് പുലർച്ചെ 3.40 ന് അന്തരിച്ച അജിത്തിന്റെ മൃതദേഹം രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകും. സംസ്‌കാര സമയം പിന്നീട് തീരുമാനിക്കും. പ്രമീളയാണ് ഭാര്യ. ശ്രീക്കുട്ടി,ശ്രീഹരി എന്നിവര്‍ മക്കളാണ്.