നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്‍റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അലന്‍ ആണ് വരന്‍. ജനുവരിയിലായിരിക്കും വിവാഹം. കൊച്ചിയില്‍ വച്ച് നടന്ന പരിപാടിയില്‍ സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖര്‍ പങ്കെടുത്തു.

ചടങ്ങിലെ മുഖ്യാകര്‍ഷണം സിനിമാ താരമായ ഭാവനയായിരുന്നു. ഭാവനയ്ക്ക് പുറമെ ആസിഫ് അലി, ആശ ശരത്ത്, സിബി മലയില്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആര്‍ഭാടമായ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം.





