ഐഎസ് ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ ജീവിതം സിനിമയാകാനുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. നവാഗതനായ ആനന്ദ് മഹാദേവനാണ് ചിത്രത്തിന്റെ സംവിധാനം.
നമ്പിനാരായണനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെയായിരുന്നു തീരുമാനിച്ചത്. എന്നാല്‍ തെന്നിന്ത്യന്‍ താരം മാധവന്‍ നമ്പിനാരായണനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 25 വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ ജീവിതമാണ് പറയുന്നത്.
ഇതിനായി ശരീരത്തിന് രൂപമാറ്റം വരുത്തേണ്ടതുണ്ട്. മാറ്റങ്ങള്‍ വരുത്താന്‍ മാധവന്‍ ആമിര്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ഭാഗമായി നമ്പിനാരായണനെ നേരില്‍ കാണാന്‍ മാധവന്‍ തിരുവന്തപുരത്ത് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെന്നന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് മാധവന്‍. താരം ഏറ്റവും ഒടുവില്‍ അഭിനയിച്ച വിക്രം വേദ തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ വിജയമായിരുന്നു.
