അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളുമായി മോഹന്‍ലാലിന്റെ വീഡിയോ. ഓര്‍മ്മയില്‍ അച്ഛന്‍ അടുത്തുവരുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടെ ചെറിയ മകനായി താന്‍‌ മാറുമെന്ന് മോഹന്‍ലാല്‍ പറയുന്നു. തമിഴിലും മലയാളത്തിലും ആയിട്ടാണ് മോഹന്‍ലാല്‍ വീഡിയോയില്‍ സംസാരിക്കുന്നത്.

സമുദ്രക്കനിയുടെ അപ്പാ എന്ന തമിഴ് സിനിമയുടെ പ്രചരണാര്‍ഥമാണ് മോഹന്‍ലാല്‍ വീഡിയോയില്‍ സംസാരിക്കുന്നത്. സമുദ്രക്കനി തന്നെയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നതും. ഇളയരാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നാടോടികള്‍ പ്രൊഡക്ഷന്റെ ബാനറില്‍ സമുദ്രക്കനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.