തെന്നിന്ത്യന്‍ താരം നാഗചൈതന്യയും സാമന്തയും വിവാഹിതരായിട്ട് ഏറെ നാളായിട്ടില്ല. എന്നാല്‍ ഇത്തവണ ഇരുവര്‍ക്കും ഇത് ഇരട്ടി മധുരമാണ്. വിവാഹ ശേഷമുള്ള നാഗ ചൈതന്യയുടെ ആദ്യ പിറന്നാളായിരുന്നു വ്യാഴാഴ്ച. ഭാര്യ സാമന്തയ്‌ക്കൊപ്പം പിറന്നാളാഘോഷിക്കുന്ന തിരക്കിലാണ് താരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

പൊന്റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ചെറിയ ഇടവേള എടുത്താണ് സാമന്ത നാഗചൈതന്യയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഒട്ടേറെ പ്രമുഖ താരങ്ങള്‍ നാഗചൈതന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Scroll to load tweet…