ഈയിടെ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മ്മാനും കുഞ്ഞ് പിറന്നത് വാര്‍ത്തായായിരുന്നു. കുഞ്ഞ് പിറന്നിട്ട് അധിക നാളായിട്ടില്ലെങ്കിലും നിവിന്‍ പോളിയുടെയും റിന്നിയുടെയും രണ്ടാമത്തെ കുട്ടിയുടെ മാമോദീസ ചടങ്ങ് ഞായറാഴ്ച്ചയായിരുന്നു. റോസ് ട്രീസ എന്നാണ് കുഞ്ഞിന് പേരു നല്‍കിയത്.

മാമോദീസ ചടങ്ങിന് ശേഷം കൊച്ചി മാരിയറ്റ് ഹോട്ടലില്‍ അഥിതികള്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു.

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാ രംഗത്തെ ഒട്ടേറെ ആളുകള്‍ പങ്കെടുത്തിരുന്നു. മെയ് 25 നാണ് റോസിന്റെ ജനനം. ഒരു മിനി കൂപ്പറാണ് മകള്‍ക്ക് സമ്മാനമായി നിവിന്‍ നല്‍കിയത്.

എഞ്ചിനിയറിംഗ് പഠനത്തിനിടയിലാണ് നിവിനും റിന്നിയും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2010 ഓഗസ്റ്റ് 28നാണ് ഇരുവരും തമ്മിലുള്ള വിവാഹം. സന്തോഷ കുടുംബം നയിക്കുന്ന ഈ ദമ്പതികള്‍ക്ക് 2012 ല്‍ ദാവീദ് എന്ന മകന്‍ ജനിച്ചു.

