ബിക്കിനി ഇടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടതാണ് പിന്മാറാന്‍ കാരണം

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ട് ആമിര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രത്തില്‍നിന്ന് പിന്മാറിയതായി സൂപ്പര്‍ താരം. ബിക്കിനി ഇടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടതാണ് സിനിമയില്‍നിന്ന് പിന്മാറാന്‍ കാരണം. 

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയില്‍നിന്നാണ് ബിക്കിനി ഇടാന്‍ ആവില്ലെന്ന് അറിയിച്ച് നടന്‍ ജാക്കി ഷെറോഫ് പിന്മാറിയത്. അദ്ദേഹം തന്നെയാണ് താന്‍ ചിത്രത്തില്‍നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചത്. 

ബിക്കിനി ഇടണമെന്ന് മത്രമല്ല ചിത്രത്തിന് വേണ്ടി ജാക്കി ഷെറോഫിനോട് സംവിധായകന്‍ ആവശ്യപ്പെട്ടത്, ശരീരത്തിലെ രോമം മുഴുവനും കളയണം. കഥാപാത്രമാകാന്‍ ഇത്രയും മിനക്കെടാന്‍ തയ്യാറല്ല ഷെറോഫ്. 

വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം വ്യത്യസ്ത വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനായി ആമിര്‍ ഖാന്‍ കാതും മൂക്കും കുത്തിയിരുന്നു. അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.