സമൂഹത്തില്‍ സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കുന്നവര്‍ ഏറിവരുകയാണെന്ന് നടി പാര്‍വതി. ഞെരമ്പ് രോഗികള്‍ ചെറുന്യൂനപക്ഷമല്ല. തന്‍റെ അനുഭവത്തില്‍ നിന്നാണെന്ന് പാര്‍വതി പറയുന്നു. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്ത് നിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും സെക്ഷ്വല്‍ ഫേവേഴ്‌സ് അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. ഒരു ചാനലിന്‍റെ അഭിമുഖത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തസല്‍

നീയൊരു സ്ത്രീയാണ് എന്നാണ് കുടുംബവും ചുറ്റിലുമുള്ള സമൂഹവും ഓര്‍മ്മിപ്പിക്കുന്നത്. താന്‍ ആദ്യമൊരു വ്യക്തിയാണ്, എന്നിട്ടേ ഒരു സ്ത്രീ ആകുന്നുള്ളൂ. പുരുഷന്‍മാര്‍ എന്നെ സംബന്ധിച്ച് പുരുഷന്‍മാരല്ല. അവര്‍ വ്യക്തികളാണ്. ഒരു പുരുഷനെ കാണുമ്പോള്‍ അവരെ സംശയ കണ്ണോടെയല്ല താന്‍ കാണുന്നത്. അവരുടെ പ്രവര്‍ത്തിയില്‍ നിന്നാണ് ഓരോരുത്തരേയും താന്‍ വിലയിരുത്താറുള്ളതെന്നും പാര്‍വതി പറഞ്ഞു.

അഭിനേതാക്കളെ വ്യക്തിയെന്നതില്‍ ഉപരി താരമായി മാത്രമാണ് എല്ലാവരും കാണുന്നത്‌. ക്യാമറയുടെ മുമ്പില്‍ എല്ലാവരും തുല്യരാണ്. തന്റെ തുറന്നുപറച്ചിലുകളില്‍ സിനിമാ ലോകത്തിന്റെ പ്രതികരണം എന്തെന്ന് അറിയില്ല. ആത്മവിശ്വാസമുള്ള സ്ത്രീകള്‍ വരുമ്പോഴാണ് അത് അഹങ്കാരമായി മാറുന്നതെന്നും പാര്‍വതി പറഞ്ഞു.