മക്കളെ... ഒരു ജിന്നിനെ ഋഷികേശില്‍ വച്ച് കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ... ഋഷികേശില്‍ വച്ച് പ്രണവിനെ കണ്ടുമുട്ടിയ ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. മികച്ച പ്രതികരണവുമായി താരപുത്രന്‍റെ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ ചിത്രത്തിലെ നായകനായ പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതുപോലൊരു യാത്രയില്‍ ആരാധകര്‍ക്ക് മുമ്പില്‍ താരജാഡകളൊന്നുമില്ലാതെ ചെറുപ്പക്കാര്‍ക്കൊപ്പം ചെറുപുഞ്ചിരിയോടെ പ്രണവിന്‍റെ ചിത്രസഹിതമുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ഋഷികേശിലാണ് ഇത്തവണ പ്രണവിനെ കണ്ടെത്തിയിരിക്കുന്നത്. ജിബിന്‍ ജോസഫ് എന്ന ആരാധകനാണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ആദി പുറത്തിറങ്ങി തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ പ്രണവിനെ 'കാണാനില്ലെന്ന' തരത്തില്‍ വാര്‍ത്തകളും ട്രോളുകളും എത്തിയിരുന്നു. ആര്‍ക്കും നേരത്തെ അറിയാത്ത പ്രണവിന്‍റെ യാത്രകളും വാര്‍ത്തകളില്‍ ഇടം നേടി. പ്രണവിന്‍റെ ആരാധാകനായ ജിബിന്‍ ജോസിന്‍റെ ഫേസ്ബുക്ക് കുറുപ്പ് താഴെ കാണാം.
ഫേസ്ബുക്ക് പോസ്റ്റ്
മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ #പ്രണവ്_മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോൾ അന്ന് ആ വീഡിയോയുടെ താഴെ കമന്റ്ആയി ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്
😍
😍
😍
😍
