ഫോട്ടോയ്ക്കു താഴെ പ്രിയമണിയെയും വരനെയും അപമാനിക്കുന്ന തരത്തില്‍ നിരവധി പേര്‍ മോശം കമന്‍റ് ഇട്ടതോടെയാണ് തെന്നിന്ത്യന്‍ താരത്തിന് സ്വന്തം പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്. ഇത് സംബന്ധിച്ച് ഒരു പോസ്റ്റും പ്രിയമണി ഇട്ടിട്ടുണ്ട്. ഇതെന്‍റെ ജീവിതമാണ്, തന്‍റെ രക്ഷിതാക്കളെയോ പ്രതിശ്രുത വരനെയോ മാത്രമേ എല്ലാം ബോധ്യപ്പെടുത്തേണ്ടതുള്ളൂവെന്നും നിങ്ങൾ പക്വതയാർജിക്കൂ എന്നുമാണ് പ്രിയാമണി ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
ഇവന്‍റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജും പ്രിയമണിയും കുറച്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഐ.സി.എല്‍ ചടങ്ങില്‍വച്ചാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി, മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാമണി പറയുന്നു.
വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രിയാമണിയുടെ വസതിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം.
