മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോറന്‍സ് ഒരുകോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിൽ നേരിട്ട് എത്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് രാഘവ ലോറൻസ് കൈമാറിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.
തിരുവനന്തപുരം: കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈതാങ്ങാകാന്‍ സംവിധായകനും നടനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോറന്‍സ് ഒരുകോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിൽ നേരിട്ട് എത്തിയാണ ഒരു കോടി രൂപയുടെ ചെക്ക് രാഘവ ലോറൻസ് കൈമാറിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രിയോട് ലോറന്‍സ് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി സമയം അനുവദിച്ചതോടെയാണ് ലോറന്സ് നേരിട്ടെത്തി ധനസഹായം അദ്ദേഹത്തിന് കൈമാറിയത് തെലുങ്ക്, തമിഴ് തുടങ്ങി ഭാഷകളില്‍ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ലോറന്‍സ് രാഘവ മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ്. ചെറുപ്പത്തില്‍ തന്നെ ബാധിച്ച ബ്രെയിന്‍ ട്യൂമറിനെ മറികടന്ന ലോറന്‍സ് കുട്ടികള്‍ക്കായുള്ള ചികിത്സ ഉള്‍പ്പടെയുള്ള വിവിധ സാമൂഹ്യ സേവനങ്ങളില്‍ സജീവമാണ്.
