കൊച്ചി: ഏഴ് വര്‍ഷം മുമ്പ് കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ നടന്‍ ശ്രീനാഥ് മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഫയല്‍ കാണാനില്ല. കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് കേസ് ഫയല്‍ അപ്രത്യക്ഷമായത്. കേസിന്റെ വിവരങ്ങള്‍ തേടി വിവരാവകാശം നല്‍കിയവര്‍ക്ക് ഫയല്‍ കാണുന്നില്ലെന്നും കിട്ടുന്ന മുറയ്ക്ക് നല്‍കാമെന്നുമാണ് മറുപടി ലഭിച്ചത്.
2010 മേയ് മാസത്തിലാണ് കോതമംഗലത്തുള്ള മരിയ ഹോട്ടലില്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 102-ാം മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു. മോഹന്‍ലാല്‍ ചിത്രം ശിക്കാറില്‍ അഭിനയിക്കാനെത്തിയതായിരുന്നു ശ്രീനാഥ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയതാണെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഇത് ബന്ധുക്കള്‍ തള്ളിയിരുന്നു.
ശ്രീനാഥിന്‍റെ മരണത്തിലും കേസ് ഫയല്‍ കാണാതായതിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
