സിനിമ പ്രൊമോഷൻ അഭിമുഖങ്ങളിൽ തന്റെ പ്രധാന ലക്ഷ്യം കൂടുതൽ കാഴ്ചക്കാരെ നേടുക എന്നതാണെന്ന് പേളി മാണി.

മലയാളത്തിൽ നിരവധി കാഴ്ചക്കാരുള്ള അഭിമുഖങ്ങളാണ് പേളി മാണിയുടേത്. തമാശരൂപേണയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ അഭിമുഖങ്ങൾക്ക് നിരവധി പേരാണ് ആരാധകരായുള്ളത്. ഇപ്പോഴിതാ തന്റെ അഭിമുഖങ്ങളിലൂടെ താൻ ലക്ഷ്യം വയ്ക്കുന്ന വ്യൂസ് മാത്രമാണെന്നും വ്യൂസ് ഇല്ലെങ്കിൽ പ്രൊമോഷനിൽ കാര്യമില്ലാതെയാവുമെന്നും പറഞ്ഞിരിക്കുകയാണ് പേളി.

തന്റെ മുന്നിലേക്ക് ഒരു സിനിമയെ പ്രമോട്ട് ചെയ്യാമോ എന്ന ചോദ്യവുമായി എത്തുമ്പോൾ പ്രമോട്ട് എന്ന വയ്ക്കാൻ തന്റെ മനസിയിൽ ഉടക്കുന്നതെന്നും ഒരുപാട് വ്യൂസ് നേടുന്ന അഭിമുഖത്തിലൂടെ ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന് കാര്യം കൂടുതൽ ആളുകൾ അറിയണമെന്നും പേളി പറയുന്നു.

"ഞാൻ ഒരു മീഡിയ സ്റ്റുഡന്റായിരുന്നു. ഫോട്ടോഗ്രഫിയും മൂവി മേക്കിങ്ങും സൈക്കോളജിയും അഡ്വർട്ടൈസിങ്ങുമെല്ലാം കുറച്ച് പഠിച്ചിട്ടുണ്ട്. എന്റെ അടുത്തേക്ക് സിനിമയെ പ്രമോട്ട് ചെയ്യാമോ എന്ന ചോദ്യവുമായി ആളുകൾ വരുമ്പോൾ പ്രമോട്ട് എന്ന വാക്കാണ് എന്റെ മനസിൽ ഉടക്കുന്നത്. പ്രമോഷൻ എന്നതുകൊണ്ട് ഒരുപാട് വ്യൂസ് നേടുന്ന അഭിമുഖമാണ് അവർ ആഗ്രഹിക്കുന്നത്. അതിലൂടെ ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന കാര്യം കൂടുതൽ ആളുകൾ അറിയണം.

അതുകൊണ്ട് അതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഏറ്റവും മികച്ച ചോദ്യങ്ങൾ എനിക്ക് ചോദിക്കാനറിയാം. പക്ഷെ വ്യൂസ് ഇല്ലെങ്കിൽ പ്രമോഷനിൽ കാര്യമില്ലതാകും. ആ അഭിമുഖത്തിന്റെ ലക്ഷ്യം നടക്കാതെ പോകും. അതുകൊണ്ടാണ് ഞാൻ അഭിമുഖങ്ങൾ ഫൺ മോഡിൽ എന്റർടെയ്‌നിങ്ങായി ചെയ്യുന്നത്. അഭിമുഖങ്ങളിൽ വ്യൂസ് മാത്രമാണ് ഞാൻ ലക്ഷ്യം വെക്കുന്നത്. സിനിമയെ കുറിച്ച് പരമാവധി ആളുകൾ അറിയണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്." പേളി മാണി പറയുന്നു. ഗലാട്ട പ്ലസിന്റെ ആങ്കേഴ്സ് റൗണ്ട് ടേബിളായിരുന്നു പേളിയുടെ പ്രതികരണം.

YouTube video player