ചെന്നൈ: ഓട്ടോ ഡ്രൈവറായ തന്റെ കടുത്ത ആരാധകന് ചിയാന്‍ വിക്രം നല്‍കിയത് കിടിലന്‍ സര്‍പ്രൈസ്. ഓട്ടോയില്‍ മുഴുവന്‍ തന്റെ ചിത്രങ്ങള്‍ പതിച്ച കാണാനാനെത്തിയ ആരാധകനെ ഞെട്ടിച്ച് വിക്രം അദ്ദേഹത്തിന്റെ ഓട്ടോയില്‍ യാത്ര ചെയ്തു.
ചെറുപ്പം മുതലുള്ള തന്റെ ആരാധനയും സ്‌നേഹവുമൊക്കെ ആരാധകന്‍ വിക്രത്തെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ആരാധകന്റെ ഓട്ടോയില്‍ തന്റെ പുതിയ ചിത്രമായ സാമി 2 വിന്റെ സെറ്റിലേയ്ക്ക് വിക്രം പോയത്. ആരാധകനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുന്ന വിഡിയോയും വിക്രം ഷൂട്ട് ചെയ്തു.
