കൊച്ചി: സദാചാര പോലിസിങ്ങിനെതിരെ പ്രതിഷേധവുമായി നടൻ വിനായകൻ. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാര ലബ്ധിക്കു ശേഷം എറണാകുളം പ്രസ്ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലാണ് വിനായകന്‍റെ പ്രതികരണം. മറൈന്‍ ഡ്രൈവില്‍ പ്രണയിക്കുന്നവരെ അടിച്ചോടിക്കാനുള്ള ശ്രമമാണ് നടന്നത്. പ്രണയമില്ലാതാകുന്നതാണ് എല്ലാ അതിക്രമങ്ങൾക്കു കാരണമെന്നും വിനായകന്‍ പറഞ്ഞു.
വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധമാണ് തനിക് അവാർഡായി മാറിയത്. യുവാക്കളുടെ പ്രതിഷേധമാണ് അവര്‍ഡിലേക്കെത്തിച്ചത്. സിനിമയില്‍ ജാതി വേര്‍തിരിവുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് താന്‍ അത് തിരിച്ചറിഞ്ഞതാണെന്നും വിനായകന്‍ പറഞ്ഞു.
