കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്. എന്നാൽ ഈ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്

കൊച്ചി: അനാവശ്യ ചോദ്യവുമായി എത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടി നല്‍കി സിനിമ-സീരിയൽ താരം ആര്യ. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിൽ ആരാധകർക്കു ചോദ്യങ്ങൾ ചോദിക്കാൻ ആര്യ അവസരമൊരുക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു താരം മറുപടി നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടയിലാണു കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്. എന്നാൽ ഈ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്. കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നു ആര്യ കുറിച്ചു. 

മാസങ്ങൾക്കു മുൻപാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എൻജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭർത്താവ്. ഏക മകൾ റോയ. 

"