കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിഭാഗത്തിന് നല്കാനാകില്ലെന്നു പ്രോസിക്യൂഷൻ. എന്നാൽ കോടതിക്ക് തോന്നുന്നുവെങ്കിൽ ദൃശ്യം ഫോറൻസിക് ലാബിൽ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രതിഭാഗത്തിന് നൽകാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസിൽ മപ്പുസാക്ഷിയായ പോലീസുദ്യോഗസ്ഥൻ അനീഷ് പൊലീസിന് നൽകിയ മൊഴിയുടെ പകർപ്പ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇയാൾ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് മാത്രമാണ് പ്രതിഭാഗത്തിന് നൽകിയത്. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായി വിശദീകരണം നൽകണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു.

കേസ് അനന്തമായി നീട്ടക്കൊണ്ടുപോകാനാകില്ലെന്നും എത്രയും പെട്ടന്ന് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് വിടണമെന്നും അങ്കമാലി കോടതി വ്യക്തമാക്കി.