കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാ മാധവന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് അടുത്ത ദിവസം നോട്ടീസ് നല്‍കും.
സുനില്‍കുമാറിന് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് സിനിമകളുടെ സെറ്റില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്ു. ഇതില്‍ ചില ചിത്രങ്ങളില്‍ നായിക കാവ്യ മാധവനായിരുന്നു. എന്നിട്ടും സുനിലിനെ അറിയില്ലെന്ന കാവ്യയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് ിവവരം.
