കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. നേരത്തെയും ശ്രീനിവാസന്‍ ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.