പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ തുടര്‍ച്ചയായി കലാകാരികള്‍ക്കു നേരെ അക്രമണം നടക്കുന്നുണ്ട്. 15 ഓളം കലാകാരികള്‍ക്ക് നേരെ ഇവിടെ ആക്രമണം ഉണ്ടായിട്ടുണ്ട്

പാക്കിസ്ഥാനിലെ അറിയപ്പെടുന്ന നടിയും ഗായികയുമായ രേഷ്മയാണ് വെടിയേറ്റ് മരിച്ചത്. ഭര്‍ത്താവാണ് വെടിവച്ച് കൊന്നതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിന് ശേഷം ഇയാളെ കാണാനില്ല. കുടുംബ കലഹമാകും കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

മറ്റേതെങ്കിലും കാരണമാണോ എന്നും അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ തുടര്‍ച്ചയായി കലാകാരികള്‍ക്കു നേരെ അക്രമണം നടക്കുന്നുണ്ട്. രേഷ്മയുടെ കൊലപതാകത്തിന് പിന്നില്‍ അത്തരം സാധ്യതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 15 ഓളം കലാകാരികള്‍ക്ക് നേരെ ഇവിടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ നിന്നുള്ള അഭിനേത്രിയാണ് രേഷ്മ.

ഭര്‍ത്താവിനെ കണ്ടെത്താനാകാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയ രേഷ്മ സോബല്‍ ഗോലുന എന്ന ഡ്രാമയിലൂടെയാണ് രാജ്യ ശ്രദ്ധ നേടിയിട്ടുണ്ട്.