ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതമായ നടിയാണ് ജ്യോതി കൃഷ്ണ. റോസ് എന്ന കഥാപാത്രമാണ് ജ്യോതി ഇതില്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ താരത്തിന്റെ വിവാഹ വീഡിയോയുടെ ആദ്യഭാഗം ശ്രദ്ധേയമാകുന്നു.
അഗ്രഹാരത്തിന്‍റെ പശ്ചാത്തലത്തില്‍ മലര്‍ക്കേട്ടെയെന്‍ എന്ന തമിഴ് പാട്ടോടുകൂടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം ഒട്ടേറെ പേര്‍ കണ്ടു കണ്ടുകഴിഞ്ഞു.
ബോംബെ മാര്‍ച്ച് എന്ന മലയാളം സിനിമയിലൂടെയാണ് 2011 ലാണ് ജ്യോതി സിനിമയിലേക്ക് ചുവട് ഉറപ്പിക്കുന്നത്. പിന്നീട് ലാസ്റ്റ്‌ബെഞ്ച്, ഗോഡ് ഫോര്‍ സെയില്‍, ഞാന്‍ എന്നിങ്ങനെ എട്ടോളം സിനിമകളില്‍ അഭിനയിച്ചു. ആമിയിലും ജ്യോതി വേഷമിടുന്നുണ്ട്.
