ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമൊത്തുള്ള വ്യായാമ മുറയാണ് കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സോഷ്യല്‍ മീഡിയ ചലഞ്ചുകളുടെ കൂട്ടത്തിലേക്കാണ് കനിഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്

കൊച്ചി: മലയാള വെള്ളിത്തിരയില്‍ മിന്നി തിളങ്ങിയ കനിഹ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയെന്നത് കനിഹയുടെ രീതിയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡയയെ രസിപ്പിക്കുകയാണ് കനിഹയുടെ പുത്തന്‍ വ്യായാമ മുറ.

ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമൊത്തുള്ള വ്യായാമ മുറയാണ് കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സോഷ്യല്‍ മീഡിയ ചലഞ്ചുകളുടെ കൂട്ടത്തിലേക്കാണ് കനിഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോക്ക് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. കനിഹയുടെ തമാശ രസകരമാണെന്നാണ് പലരും പറയുന്നത്.

View post on Instagram