തെലുങ്ക് നടന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്ന വ്യാജവാര്‍ത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് തമിഴ് നടി കസ്തൂരി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ നടനെതിരെ കസ്തൂരി എന്ന നിലയിലാണ് ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ താന്‍ അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ അച്ചടിച്ചു വന്നത് വ്യാജ ആരോപണമാണെന്നും കസ്തുരി വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് കസ്തൂരിയുടെ പ്രതികരണം. 

വനിതാ ദിനത്തിന്‍റെ ഭാഗമായാണ് അഭിമുഖം നല്‍കിയത്. ഒരുപാട് കാര്യങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച് വന്നത്. ഇത്തരം മോശമായ പ്രചരണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല. 

സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും അങ്ങനെ ചെയ്തിട്ടില്ല. ഇത് തന്‍റെ കുടുംബത്തെ വരെ ബാധിച്ചുവെന്നും കസ്തൂരി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് വളച്ചൊടിക്കപ്പെട്ടത്. 
പ്രശസ്തമായ പത്രം ഇങ്ങനെ എഴുതിപ്പിടിപ്പിച്ചാല്‍ ചെറിയ വെബ്‌സൈറ്റുകള്‍ വെറുതെ ഇരിക്കുമോയെന്ന് കസ്തുരി ചോദിച്ചു.

അവരും മസാല ചേര്‍ത്ത് അതിലും മോശമാക്കി മാറ്റി. താന്‍ കൊടുത്ത യഥാര്‍ത്ഥ അഭിമുഖം ഫെയ്‌സ്ബുക്ക് പേജിലുണ്ട്, അത് എല്ലാര്‍ക്കും പരിശോധിക്കാമെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.