ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന് താരമാണ് ലെന. ലെനയുടെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ക്രീം ലൈഫിന്റെ കവര്‍ ഷൂട്ടിന് വേണ്ടിയാണ് അതീവ ഗ്ലാമറസായി ലെന എത്തിയത്. മഹാദേവന്‍ തമ്പിയാണ് ലെനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
വ്യത്യസ്തമായ മേക്കപ്പ് തന്നെയാണ് ഫോട്ടോഷൂട്ടിന്റെ പ്രത്യേകത. ഉണ്ണി പി എസ് ആണ് ലെനയെ സുന്ദരിയാക്കി മാറ്റിയതിന് പിന്നില്‍. ശ്രേയ അരവിന്ദാണ് വ്‌സ്ത്രാലങ്കാരം. കമ്പിളി പുതപ്പ് കൊണ്ട് മൂടിയ തരത്തിലുള്ള വേഷങ്ങളിലാണ് ലെന എത്തുന്നത്. നേരത്തെയും ഇത്തരത്തില്‍ ലെന ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്.
ചൂടന്‍ ചിത്രങ്ങള്‍ കാണാം



വീഡിയോ കാണാം

