വാടകക്കാര്‍ വീട്ടില്‍ മോഷണം നടത്തിയെന്ന് നടി മേഘ്‍ന നായിഡു. തന്റെ കെയര്‍ ടേക്കറുടെയും അയല്‍പക്കക്കാരുടെയും പണം മോഷ്‍ടിച്ചെന്നും മേഘ്‍ന നായ്ഡു പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മേഘ്‍ന നായിഡു ഇക്കാര്യം അറിയിച്ചത്.
മേഘ്‍ന നായ്‍ഡുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
ദമ്പതികളെന്ന് തോന്നിപ്പിക്കുന്ന രണ്ട് പേര്‍ എന്റെ കെയര്‍ ടേക്കറുടെ, ഗോവയിലെ വീട് വാടകയ്‍ക്ക് എടുത്തു. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്നവരാണെന്നും മുംബയില്‍ നിന്നാണ് വരുന്നതെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അവര് കാണിച്ചിരുന്നു. എന്നാല്‍ അത് ഡൂപ്ലിക്കേറ്റ് ആണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. രാത്രിയോടെ അവര്‍ വീടുവിട്ടു പോകുകയായിരുന്നു. വാടക തന്നില്ലെന്ന് മാത്രമല്ല അവിടെ സൂക്ഷിച്ചിരുന്ന എന്റെ വസ്‍ത്രങ്ങളും മറ്റ് വസ്‍തുക്കളും (അവരുടെ ബാഗില്‍ കൊള്ളാവുന്നത് എല്ലാം) എടുത്തുകൊണ്ടുപോയി. എന്തിന് അവര്‍ എന്റെ അടിവസ്‍ത്രങ്ങളും സോക്സും അടക്കം കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന പ്രതിമകള്‍ പൊട്ടിച്ചു. ഫര്‍ണിച്ചറുകളുൊക്കെ പല ഭാഗങ്ങളിലേക്ക് മാറ്റി. വാതിലിന്റെ പൂട്ട് പോലും മാറ്റി. ഞാന്‍ വരുന്നതിന് മുമ്പ് നാട്ടുകാര്‍ പൂട്ട് പൊളിച്ചുനോക്കിയപ്പോള്‍ സാധനങ്ങളെല്ലാം നഷ്‍ടപ്പെട്ടതായി അറിഞ്ഞത്. മകനെ ന്യൂസിലാന്‍ഡില്‍ ജോലി ശരിയാക്കാം എന്ന് പറഞ്ഞ് കെയര്‍ ടേക്കറില്‍ നിന്ന് എണ്‍പത്തിയയ്യായിരം രൂപയും വാങ്ങിച്ചു. മറ്റൊരു സ്‍ത്രീയെയും പറ്റിച്ച് നാല്‍പ്പതിനായിരം രൂപ വാങ്ങിച്ചു.
