തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. ബിഗ്‌ബോസ് താരം റൈസാണ് നമിതയുടെ വിവാഹ കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. വീര്‍ എന്ന വീരേന്ദ്ര ചൗദരി ആണ് വരന്‍. നവംബര്‍ 24 ന് ആണ് ഇരുവരുടെയും വിവാഹം. 

 പ്രേക്ഷകരുടെ ഇഷ്ട നായികയായ നമിത ശരീരത്തിന് അമിതമായ വണ്ണം വച്ചതിനെ തുടര്‍ന്ന് സിനിമാ രംഗത്തു നിന്നും വിട്ടുനിന്നിരുന്നു. വണ്ണം കുറച്ചതിന് ശേഷമാണ് സിനിമാ രംഗത്ത് സജീവമായത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ പുലിമുരുകനില്‍ അഭിനയിിച്ചിരുന്നു. പൊട്ട് എന്ന തമിഴ് ചിത്രമാണ് ഇനിയുള്ള പുതിയ പ്രൊജക്ട്.