തെന്നിന്ത്യയുടെ താരറാണിയാണ് നയന്‍താര. തമിഴ്മക്കള്‍ നയന്‍സിന് ഇപ്പോള്‍ മറ്റൊരു പേരുകൂടി ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് തലൈവി നയന്‍താര. ഇതെല്ലാം താരത്തിന്‍റെ 'അറം' എന്ന പുതിയ ചിത്രത്തിലെ പ്രകടനത്തിനാണ്.

അറമിന്‍റെ പ്രൊമോഷനായി ചെന്നൈയിലെ കാസി തിയേറ്ററില്‍ എത്തിയപ്പോഴിയിരുന്ന നയന്‍താരയെ എങ്കള്‍ തലൈവി എന്ന് വിളിച്ച് ആരാധകര്‍ വരവേറ്റത്. ഇത് മുന്‍പ് ജയലളിതയെ മാത്രമാണ് തമിഴ് മക്കള്‍ തലൈവി എന്നുവിളിച്ചിട്ടുള്ളത്. നീല സാരിയണിഞ്ഞാണ് നയന്‍താര എത്തിയത്. സ്‌നേഹത്തിന് മുന്നില്‍ കൈകള്‍ ഉയര്‍ത്തി തന്‍റെ സ്നേഹം ആരാധകരെ അറിയിച്ചത്.

 ഇപ്പോഴും നായികമാരില്‍ വാല്യു നിലനിര്‍ത്തുന്ന നടിയാണ് നയന്‍സ്. ഈ താരറാണിയുടെ തലവരമാറ്റിയത് സ്‌റ്റൈല്‍ മന്നന്‍ രജിനീകാന്തിന്റെ ചന്ദ്രമുഖിയിലൂടെയായിരുന്നു. സൂപ്പര്‍ഹിറ്റായ ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ താരാറാണിപ്പട്ടമാണ് നയന്‍താര സ്വന്തമാക്കിയത്.